
മൊഹാലി: ഓസ്ട്രേലിയയ്ക്ക് എതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ടോസ് നഷ്ടമായി. മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയൻ ടീം ഫീൽഡിംഗ് തിരഞ്ഞെടുത്തു. രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ടീമിൽ സ്റ്റാർ പേസറായ ജസ്പ്രീത് ബുമ്രയ്ക്ക് ഇടം നേടാനായില്ല. പരിക്ക് മാറിയെങ്കിലും ത്രിദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ താരത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. പകരം ഹർഷൽ പട്ടേലിനാണ് അവസരം ലഭിച്ചിരിക്കുന്നത്. ദിനേശ് കാര്‍ത്തിക്കിനെ വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്തതോടെ റിഷഭ് പന്തും ടീമിൽ നിന്ന് പുറത്തായി. സ്പിന്നർമാരായി യുസ്വേന്ദ്ര ചെഹലും അക്സർ പട്ടേലും പ്ളേയിംഗ് ഇലവനിൽ ഇടം പിടിച്ചിട്ടുണ്ട്.
ഏഷ്യ കപ്പിൽ മോശം പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ടീമിന് ടി20 ലോകകപ്പിന് മുൻപ് ഏറെ നിർണായകമാണ് ഈ പരമ്പര. ഏഷ്യ കപ്പിൽ സൂപ്പർ ഫോർ കടമ്പ കടക്കാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞിരുന്നില്ല.
Here's #TeamIndia's Playing XI for the T20I series opener 🔽
— BCCI (@BCCI) September 20, 2022
Follow the match 👉 https://t.co/ZYG17eC71l #INDvAUS pic.twitter.com/VUaQFzVUDf
ടീം ഇന്ത്യ
രോഹിത് ശർമ(ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്ക് (w), അക്ഷർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ,ഉമേഷ് യാദവ്, യുസ്വേന്ദ്ര ചെഹൽ.
ടീം ഓസ്ട്രേലിയ
ആരോൺ ഫിഞ്ച്(ക്യാപ്റ്റൻ), കാമറൺ ഗ്രീൻ, സ്റ്റീവ് സ്മിത്ത്,ഗ്ലെൻ മാക്സ്‌വെൽ, ജോഷ് ഇൻഗ്ലിസ് , ടിം ഡേവിഡ്, മാത്യു വെയ്ഡ് (w), ,പാറ്റ് കമ്മിൻസ്,നേഥൻ എല്ലിസ്, ആഡം സാംപ,ജോഷ് ഹെയ്സൽവുഡ്.