rahul

ആലപ്പുഴ: ഭാരത് ജോ‌ഡോ യാത്രയ്‌ക്ക് ഇടവേള നൽകി രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് പോകില്ലെന്ന് വിവരം. ചികിത്സയ്‌ക്കായി ലണ്ടനിലേക്ക് പോയിരുന്ന അമ്മ സോണിയാ ഗാന്ധിയെ കാണാൻ ഡൽഹിയിലേക്ക് രാഹുൽ തൽക്കാലം ഡൽഹിയ്‌ക്ക് പോകുമെന്നും വെള‌ളിയാഴ്‌ച രാത്രി മടങ്ങിയെത്തുമെന്നും മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം സോണിയാ ഗാന്ധി വിളിപ്പിച്ചതിനെ തുടർന്ന് ചേർത്തലയിൽ ഭാരത് ജോഡോ യാത്രയിലുണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഡൽഹിയിലേക്ക് പോയി.

രാഹുലിനെയല്ലാതെ മറ്റാരെയും അദ്ധ്യക്ഷനായി അംഗീകരിക്കില്ലെന്ന് വിവിധ പിസിസികൾ പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് വേണുഗോപാലുമായി സോണിയാ ഗാന്ധി ചർച്ച നടത്തിയത്.

അതേസമയം, അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ മത്സരിച്ചാൽ താൻ പിന്മാറുമെന്ന് ശശിതരൂർ എംപി വ്യക്തമാക്കി. എന്നാൽ താൻ നിർദേശിക്കുന്നയാളെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കിയാൽ മാത്രമേ അദ്ധ്യക്ഷനാകൂ എന്ന് ഉപാധിവച്ചിരിക്കുകയാണ് അശോക് ഗെലോട്ട്‌