bjp

ജയ്‌പൂ‌‌ർ: രാജസ്ഥാനിൽ കന്നുകാലികൾക്ക് ത്വക്ക് രോഗം പടരുമ്പോൾ സർക്കാർ പ്രതിരോധ നടപടി എടുക്കുന്നില്ലെന്നാരോപിച്ച് പ്രതിഷേധിച്ച ബി.ജെ.പി പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ സതീഷ് പൂനിയയ്‌ക്കും മുതിർന്ന നേതാവ് അരുൺ ചതുർവേദിയ്ക്കും പരിക്കേറ്റു. ത്വക്ക് രോഗ വിഷയത്തിൽ സർക്കാരിന്റെ നിർവികാരത പ്രകടമാണെന്നും കന്നുകാലി ഉടമകൾക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകണമെന്നും സതീഷ് പൂനിയ ആവശ്യപ്പെട്ടു.