
തിരുവനന്തപുരം: പിഎം കിസാൻ പദ്ധതിയിലെ കേരളത്തിലെ ഗുണഭോക്താക്കൾ താഴെപ്പറയുന്ന കാര്യങ്ങൾ 2022 സെപ്‌തംബർ 30നകം ഓൺലൈനായി പൂർത്തീകരിക്കേണ്ടതാണ്. സമയപരിധിക്കുള്ളിൽ പോർട്ടലിൽ വിവരങ്ങൾ നൽകാത്ത ഗുണഭോക്താക്കൾക്ക് തുടർന്ന് പദ്ധതിയുടെ
ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല.
1. കൃഷി ഭൂമി സംബന്ധിച്ച വിവരങ്ങൾ.
കർഷകർ ചെയ്യേണ്ടത്
*എയിംസ് (www.aims.kerala.gov.in) പോർട്ടലിൽ കർഷകർ ലോഗിൻ ചെയ്ത് സ്വന്തം പേരിലുള്ള കൃഷിഭൂമിയുടെ വിവരങ്ങൾ ചേർത്ത് ReLIS പരിശോധന പൂർത്തിയാക്കി അപേക്ഷ ഓൺലൈനായി കൃഷിഭവനിലേക്ക് സമർപ്പിക്കേണ്ടതാണ്.
* ഗുണഭോക്താക്കൾക്ക് അക്ഷയ /ഡിജിറ്റൽ സേവന കേന്ദ്രങ്ങൾ വഴിയോ സമീപത്തുള്ള കൃഷിഭവൻ വഴിയോ അല്ലെങ്കിൽ സ്വന്തമായോ മേൽപ്പറഞ്ഞ നടപടി പൂർത്തീകരിക്കാവുന്നതാണ്.
* സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങൾ നിലവിൽ റവന്യൂ വകുപ്പിന്റെ റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം പോർട്ടലിൽ( ReLIS) ചേർത്തിട്ടില്ലാത്ത കർഷകർ ആയത് ഉൾപ്പെടുത്തുന്നതിനായി വില്ലേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
2. e-KYC പൂർത്തീകരിക്കൽ
കർഷകർ ചെയ്യേണ്ടത്
* പിഎം കിസാൻ പദ്ധതി ഗുണഭോക്താക്കൾ e-KYC പൂർത്തീകരിക്കുന്നതിന് www.pmkisan.gov.in പോർട്ടലിൽ ഫാർമേഴ്സ് കോർണർ മെനുവിൽ e-KYC ലിങ്ക് ക്ലിക്ക് ചെയ്ത് വിവരങ്ങൾ രേഖപ്പെടുത്തുക.
* കർഷകരുടെ മൊബൈലിൽ ലഭ്യമാകുന്ന ഒ.ടി.പി. നൽകി e-KYC നടപടികൾ പൂർത്തിയാക്കാം. ആധാർ നമ്പറിൽ ലഭ്യമായിട്ടുള്ള മൊബൈൽ നമ്പറിലേക്കാണ് ഒ.ടി.പി. ലഭ്യമാകുന്നത്.
* e-KYC കർഷകർക്ക് നേരിട്ട് pm-kisan പോർട്ടൽ വഴിയോ, അക്ഷയ/ ഡിജിറ്റൽ സേവന കേന്ദ്രങ്ങൾ /സമീപത്തുള്ള കൃഷിഭവൻ വഴിയോ പൂർത്തീകരിക്കാവുന്നതാണ്.
വിശദ വിവരങ്ങൾക്കായി
കാർഷിക വിവര സങ്കേതം ടോൾഫ്രീ നമ്പർ 18004251661
പിഎം കിസാൻ സംസ്ഥാന ഹെൽപ്പ് ഡെസ്‌ക് നമ്പർ 04712964022, 2304022 എന്നിവരുമായോ സമീപത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടുക