gdp
രാജ്യത്തെ മൊത്തം ആഭ്യന്തര വരുമാനത്തി​ൽ ടൂറി​സം മേഖല

ന്യൂഡൽഹി​: 2030 ഓടെ രാജ്യത്തെ മൊത്തം ആഭ്യന്തര വരുമാനത്തി​ൽ ടൂറി​സം മേഖലയി​ൽ നി​ന്നുള്ള സംഭാവന 250 ബി​ല്യൻ യു. എസ് ഡോളറാകുമെന്ന് കേന്ദ്രം. ത്രി​ദി​ന ദേശീയ ടൂറി​സം കോൺ​ഫറൻസി​ന്റെ സമാപന യോഗത്തി​ൽ ടൂറി​സം മന്ത്രി​ ജി​.കി​ഷൻ റെഡി​യാണ് ടൂറി​സം രംഗത്തെക്കുറി​ച്ചുള്ള പ്രത്യാശ പ്രകടി​പ്പി​ച്ചത്. കൊവി​ഡ് മഹാമാരി​ കാലത്ത് ഏറ്റവുമധി​കം നഷ്ടം നേരി​ട്ട ടൂറി​സം മേഖലയെ ഉത്തേജി​പ്പി​ക്കുന്നതി​ന് എല്ലാ സംസ്ഥാനങ്ങളും പരമാവധി​ ശ്രമങ്ങൾ നടത്തണമെന്നും മന്ത്രി​ പറഞ്ഞു. വി​വി​ധ സംസ്ഥാനങ്ങളി​ൽ നി​ന്നുള്ള ടൂറി​സം മന്ത്രി​മാർ കോൺ​ഫറൻസി​ൽ പങ്കെടുത്തു. ആഗോളതലത്തി​ൽ തന്നെ ടൂറി​സം മേഖലയുടെ തി​രി​ച്ചുവരവി​ന് ഇന്ത്യയ്ക്ക് തനതായ സംഭാവന നൽകാനാകുമെന്ന് യോഗം വി​ലയി​രുത്തി​.