fighter-jet

ഒരു അമേരിക്കൻ യുദ്ധവിമാനം 'ലേക്ക് വർത്തിന്' സമീപമുള്ള ജനവാസ മേഖലയിൽ തകർന്നു വീഴുന്ന വീഡിയോ അമേരിക്കൻ സൈന്യം ഈയിടയ്ക്കാണ് പുറത്തുവിട്ടത്. ലാൻഡിംഗിന് തൊട്ട് മുൻപായി ഒരു പക്ഷി വിമാനത്തിലേയ്ക്ക് പറന്നടുക്കുന്നത് വീഡിയോയിൽ കാണാം.

കഴിഞ്ഞ സെപ്തംബറിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. വീഡിയോയിൽ കാണുന്ന T-45C ഗോഷ്വാക്ക് വിഭാഗത്തിൽപ്പെടുന്ന ഫൈറ്റർ ജെറ്റ് പരീശീലന പറക്കൽ നടത്തുന്നതിനിടയിലാണ് രണ്ടര കിലോയോളം മാത്രം ഭാരം വരുന്ന പക്ഷി വിമാനത്തിന്റെ സിംഗിൾ എഞ്ചിനിലേയ്ക്ക് ഇടിച്ച് കയറിയത്. ഫോർട്ട് വർത്തിലെ നേവിയുടെയും എയർഫോഴ്സിന്റെയും സംയുക്ത ബേസിലെ റൺവേയ്ക്ക് സമീപം സെപ്തംബർ 19 നാണ് അപകടമുണ്ടായത്. പക്ഷിയുമായി കൂട്ടിമുട്ടി നിമിഷങ്ങൾക്കകം തന്നെ വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് താഴേയ്ക്ക് പതിക്കുകയും ഉടനെ തന്നെ അഗ്നിയ്ക്ക് ഇരയാകുകയും ചെയ്തു. അപകടത്തിൽ മൂന്ന് പേ‌ർക്ക് പരിക്കേറ്റതായാണ് അമേരിക്കൻ നേവി പുറത്തുവിട്ട വിവരം.

fighter-jet

വിമാനം തകരുന്നതിന് മുൻപ് അപകട മുന്നറിയിപ്പ് നൽകുന്ന പൈലറ്റിന്റെ ശബ്ദം അടങ്ങുന്നതാണ് വീഡിയോ ദൃശ്യം. തൊട്ടടുത്തുള്ള റൺവേയിലേയ്ക്ക് വിമാനം തകരുന്നതിന് മുൻപ് ഇറക്കാൻ ശ്രമിക്കുകയാണെന്ന് പൈലറ്റ് പറയുന്നതും ഉച്ചത്തിൽ മുഴങ്ങുന്ന അലാറവും വീഡിയോയിൽ കേൾക്കാം.

അപകടസമയത്ത് ഇൻസ്ട്രക്ടറും വിദ്യാർത്ഥിയുമടക്കം രണ്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം താഴേയ്ക്ക് പതിക്കുന്നതിന് മുൻപ് തന്നെ ഇവർ ഇജക്ട് ചെയ്ത് രക്ഷപ്പെടുകയായിരുന്നു.

Lake Worth, Texas: New video released by the military shows the moment a bird flew into a military jet last year, which caused it to crash into a Lake Worth neighborhood and cause major damage to a home.

The crash happened back on September 19, 2021 pic.twitter.com/4zIt0rTFYE

— PXP Security & Inves (@PXPSecurityInve) September 19, 2022

അപകടത്തിൽ മൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. അതിൽ ക്രിസ് സെല്ലറും അദ്ദേഹത്തിന്റെ ഒമ്പത് വയസ്സുകാരിയായ മകളും തങ്ങളുടെ സമീപത്ത് പതിച്ച ജെറ്റ് എഞ്ചിനിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മിസൈലുകൾ അടക്കമുള്ള ശത്രുസാന്നിധ്യം തിരിച്ചറിഞ്ഞ് തകർക്കാൻ ശേഷിയുള്ല, കോടിക്കണക്കിന് ഡോള‌ർ വിലയുള്ള യുദ്ധവിമാനത്തെ ഒരു ചെറിയ പക്ഷി അഗ്നിഗോളമാക്കി മാറ്റിയ വീഡിയോ ദൃശ്യം കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ.