
മുംബയ്: രാജമൗലി ചിത്രം ആർആർആറോ, കശ്‌മീരി പണ്ഡിറ്റുകളുടെ ജീവിതം പറയുന്ന കശ്‌മീർ ഫയൽസോ അല്ല ഇത്തവണ ഓസ്‌കാറിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയാകുന്നത് മറ്റൊരു ചിത്രമാണ്. ഗുജറാത്തി ചിത്രമായ 'ലാസ്‌റ്റ് ഫിലിം ഷോ' (ചെല്ലോ ഷോ)യാണ് ഇത്തവണ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാർ എൻട്രി. പാൻ നളിനാണ് ചിത്രത്തിന്റെ സംവിധായകൻ.
ആർആർആർ, വിവേക് അഗ്നിഹോത്രി ചിത്രം കശ്‌മീർ ഫയൽസ്, മാധവന്റെ റോക്കട്രി എന്നിവയെ പിന്തളളിയാണ് ലാസ്‌റ്റ് ഫിലിം ഷോ ഓസ്‌കാറിലേക്കെത്തുന്നത്. ഭവിൻ രബാരി മുഖ്യവേഷത്തിൽ അഭിനയിക്കുന്ന ചിത്രം സിനിമയോട് അതിയായ താൽപര്യമുളള ഒൻപത് വയസുകാരനായ കുട്ടിയുടെ കഥപറയുന്നതാണ്. ഒക്‌ടോബർ 14ന് ഗുജറാത്തിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാതാവ് സിദ്ധാർത്ഥ് റോയ് കപൂറാണ്.