
കൊല്ലം: കൊല്ലം ചടയമംഗലത്ത് യുവതിയെ ഭർത്തൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ പഴകുളം സ്വദേശിനിയായ ലക്ഷ്‌മിപിള്ല (24) ആണ് ആത്മഹത്യ ചെയ്തത്. വിദേശത്ത് നിന്നും തിരികെ നാട്ടിലെത്തിയ ഭർത്താവ് കിഷോറാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുവൈറ്റിൽ നിന്നും ഇന്ന് രാവിലെ 11 മണിയോടെ വീട്ടിലെത്തിയ കിഷോർ ഭാര്യയെ വിളിച്ചെങ്കിലും മറുപടി ഒന്നും ലഭിച്ചില്ല. തുടർന്ന വീടിനകത്തേയ്ക്ക് പ്രവേശിച്ചെങ്കിലും കിടപ്പുമുറി അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതിൽ തുറക്കാത്തതിനെ തുടർന്ന് ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോൾ ലക്ഷ്‌മി തൂങ്ങി നിൽക്കുകയായിരുന്നു.
അടൂരിൽ നിന്നും ഭാര്യയുടെ മാതാവിനെ അടക്കം വിളിച്ചു വരുത്തിയാണ് കിഷോർ മുറിയുടെ വാതിൽ ചവിട്ടി തുറന്നത്. സംഭവസ്ഥലത്തെത്തിയ ചടയമംഗലം പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. ആത്മഹത്യയിലേയ്ക്ക് നയിച്ച കാരണം ഇത് വരെ വ്യക്തമായിട്ടില്ല.