
രാസവസ്തുക്കൾ ഉപയോഗിക്കാത്ത, പ്രകൃതിദത്തമായ സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾ എന്ന് അവകാശപ്പെട്ടുകൊണ്ട് നിരവധി പരസ്യക്കമ്പനികൾ രംഗത്തെത്താറുണ്ട്. പരസ്യങ്ങളിൽ ആകൃഷ്ടരായി ഇത്തരം ഉത്പന്നങ്ങൾ പരീക്ഷിക്കുന്നവരും നിരവധിയാണ്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമൊക്കെ ബ്യൂട്ടി സീക്രട്ടുകൾ പങ്കുവയ്ക്കുന്ന വ്‌ളോഗർമാരും ഒരുപാടുണ്ട്.
അത്തരത്തിൽ ഒരു സൗന്ദര്യ പരീക്ഷണവുമായി ഇൻസ്റ്റഗ്രാമിലൂടെ രംഗത്തെത്തിയിരിക്കുകയാണ് മറീന മൊൽചനോവ എന്ന ബ്യൂട്ടി വ്ളോഗർ. പുല്ല് കൺപീലിയായി ഉപയോഗിക്കുന്നത് എങ്ങനെയാണെന്നാണ് യുവതി വീഡിയോയിൽ കാണിക്കുന്നത്.
കുറച്ച് പുല്ല് എടുത്ത് കൺപീലിയുടെ ആകൃതിയിൽ വെട്ടിയെടുക്കുന്നു. ശേഷം അത് കൺപോളയിൽ പശകൊണ്ട് ഒട്ടിച്ചുവയ്ക്കുകയും, ബ്ലേഡ് ഉപയോഗിച്ച് മുറിച്ച് ശരിയാക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഒരു ലക്ഷത്തിലധികംപേരാണ് വീഡിയോ ലൈക്ക് ചെയ്‌തിരിക്കുന്നത്.