wedding

പല തരത്തിലുള്ള വിവാഹാലോചന പരസ്യങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അവയിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു പരസ്യമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 24കാരിക്ക് വരനെ തേടിയുള്ള പരസ്യത്തിൽ ഒരു പ്രത്യേക വിഭാഗത്തിൽ ജോലി ചെയ്യുന്നവരാരും വിളിക്കരുതെന്ന് പ്രധാന നിർദേശവും നൽകിയിട്ടുണ്ട്.

വരനെ ആവശ്യമുണ്ട്, ഹിന്ദു- പിള്ള, വയസ്-24, ഉയരം-155സെന്റിമീറ്റർ, വിദ്യാഭ്യാസം-എംബിഎ. ധനിക കുടുംബത്തിൽ നിന്നുള്ള സുന്ദരി. ഐഎഎസ്, ഐപിഎസ്, പിജി ഡോക്ടർ, ബിസിനസ് എന്നീ മേഖലകളിലെ നിന്നും സമാന ജാതിക്കാരായ യുവാക്കളെ തേടുന്നു. (സോഫ്ട്‌വെയർ എഞ്ചിനീയർമാർ വിളിക്കേണ്ടതില്ല). ഇതാണ് പത്രപരസ്യത്തിൽപറഞ്ഞിരിക്കുന്നത്.

Future of IT does not look so sound. pic.twitter.com/YwCsiMbGq2

— Samir Arora (@Iamsamirarora) September 16, 2022

നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിലെ പോസ്റ്റിൽ പ്രതികരിച്ചിരിക്കുന്നത്. 'ഐ ടിക്കാരുടെ ഭാവി അത്ര നല്ലതാണെന്ന് തോന്നുന്നില്ല', 'മെക്കാനിക്കൽ എഞ്ചിനീയർമാർക്ക് വിളിക്കാമോ', 'എഞ്ചിനീയർമാർക്ക് പത്രം നോക്കേണ്ട ആവശ്യമില്ല, അവരെല്ലാം വധുവിനെ സ്വയം കണ്ടെത്തുന്നവരാണ്' തുടങ്ങിയ രസകരമായ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.