
ഒന്നോ അതിലധികമോ ബാങ്ക് അക്കൗണ്ടുകളുള്ളവരാണ് നമ്മളിൽ പലരുമല്ലേ? ഉപഭോക്താക്കളെ കൂട്ടാനുള്ള പ്രൈവറ്റ് ബാങ്കുകളുടെ മത്സരത്തിൽ പെട്ടുപോയവരാകും അധികവും. ചുമ്മാതങ്ങ് ഒരു അക്കൗണ്ട് തുടങ്ങും, പിന്നീട് അതിനെ കുറിച്ച് ഓർക്കുക പോലുമില്ല. എന്നാൽ ഇത്തരത്തിൽ ആവശ്യമില്ലാതെ ബാങ്ക് അക്കൗണ്ടുകൾ നിലനിറുത്തുന്നവർ അറിയേണ്ടതായ ചില കാര്യങ്ങളുണ്ട്.
മിനിമം ബാലൻസ് ഉറപ്പാക്കുക
മിനിമം ബാലൻസ് അക്കൗണ്ടിൽ ഉറപ്പാക്കുക എന്നതാണ് ഏതൊരു അക്കൗണ്ട് ഹോൾഡറും ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. അതല്ലായെങ്കിൽ ബാങ്ക് ചുമത്തുന്ന പിഴ നൽകേണ്ടതായി വരും. ഒന്നോ രണ്ടോ അക്കൗണ്ടുകളുള്ളവർക്ക് മിനിമം തുക നിലനിർത്തുന്നത് പാടുള്ള കാര്യമല്ല. എന്നാൽ അതിലും കൂടുതലാണെങ്കിൽ ശ്രദ്ധിക്കേണ്ടതു തന്നെ.
ബാങ്ക് നിരക്കുകൾ
നൽകുന്ന സേവനങ്ങളിൽ പലതിനും ബാങ്കുകൾ പ്രത്യേകം ചാർജ് ഈടാക്കുന്നുണ്ട്. കസ്‌റ്റമർ പലപ്പോഴും ഇത് അറിയുകയോ ഗൗനിക്കുകയോ ചെയ്യാറില്ല. പല ബാങ്കുകൾക്കും വ്യത്യസ്‌തമായ നിരക്കായിരിക്കും ഉണ്ടാവുക. അക്കൗണ്ട് ആരംഭിക്കുന്നതിന് മുമ്പു തന്നെ ഇക്കാര്യത്തിൽ വ്യക്തമായ അറിവ് നേടിയിരിക്കണം.