
നിവിൻ പോളി, അജു വർഗീസ്, സിജു വിത്സൺ, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റർഡേ നൈറ്റ് സെപ്തംബർ 30ന് തിയേറ്ററിൽ.ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക ശ്രീനാഥ്, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. നവീൻ ഭാസ്കറാണ് രചന. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് നിർമ്മാണം.
ഇനി ഉത്തരം
അപർണ ബാലമുരളി,കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ഇനി ഉത്തരം ഒക്ടോബറിൽ തിയേറ്രറിൽ എത്തും.ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്,ജാഫർ ഇടുക്കി, ദിനേശ് പ്രഭാകർ,ഷാജു ശ്രീധർ,ജയൻ ചേർത്തല,സജിൻ ഗോപു, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണവും എഴുതുന്നു.എ ആന്റ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം രവിചന്ദ്രൻ. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു.