
കൊവിഡ് മുക്തിയിൽ നിന്നും തിരിച്ചുവരവിന്റെ പാതയിലാണ് വിമാന കമ്പനികൾ. തിരിച്ചു വരവ് ഗംഭീരമാക്കാൻ വലിയ ഓഫറുകളാണ് എയർ ഏഷ്യ തങ്ങളുടെ പ്രിയപ്പെട്ട യാത്രക്കാർക്കായി വാഗ്ദ്ധാനം ചെയ്യുന്നത്. 50 ലക്ഷം സൗജന്യ സീറ്റുകളാണ് കമ്പനി ഇതിനായി മാറ്റി വച്ചിട്ടുള്ളത്. ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിലാണ് ഈ ഓഫർ സീറ്റുകൾ. സെപ്തംബർ 25 വരെ ബുക്ക് ചെയ്യുന്നവർക്കാണ് സർപ്രൈസായി ഓഫർ ലഭിക്കുക. 2023 ജനുവരി 1 നും ഒക്ടോബർ 28 നും ഇടയിൽ നടക്കുന്ന യാത്രകൾക്കാണ് ഈ ഓഫർ ലഭിക്കുക.
എയർ ഏഷ്യയുടെ വെബ്‌സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലും ഓഫർ ലഭിക്കും. എയർ ഏഷ്യ മുടങ്ങിക്കിടന്ന റൂട്ടുകളിൽ യാത്ര പുനരാരംഭിച്ചതായി എയർഏഷ്യ ഗ്രൂപ്പ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ കാരെൻ ചാൻ വെളിപ്പെടുത്തി. കമ്പനിയുടെ 21മത്തെ വാർഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഓഫറുകൾ അവതരിപ്പിച്ചത്. ആഭ്യന്തര യാത്രികർക്ക് പുറമേ തായ്ലൻഡ്, കംബോഡിയ, വിയറ്റ്നാം എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലെ യാത്രകൾക്കും ഈ ഓഫർ ഉണ്ടാവും.