
ധനുഷ് ഇരട്ടവേഷത്തിൽ എത്തുന്ന നാനേ വരുവേൻ സെപ്തംബർ 29ന് റിലീസ് ചെയ്യും. ധനുഷിന്റെ സഹോദരൻ സെൽവരാഘവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സെൽവരാഘവനും ഒരു കഥാപാത്രമായി എത്തുന്നുണ്ട്. ധനുഷ് നായകനായ തിരുച്ചിത്രന്പലം നൂറ് കോടിയും കടന്ന് പ്രദർശനം തുടരുന്നതിനാൽ നാനേ വരുവേൻ വലിയ പ്രതീക്ഷ നൽകുന്നു. മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനുമായാണ് ധനുഷ് ചിത്രം ഏറ്റുമുട്ടുന്നത്. 500 കോടി മുതൽമുടക്കുള്ള പൊന്നിയിൻ സെൽവൻ സെപ്തംബർ 30നാണ് റിലീസ്. 50 കോടിയാണ് നാനേ വരുവേന്റെ ബഡ്ജറ്റ്. ഇന്ദുജ ആണ് ചിത്രത്തിൽ നായിക.സാനി കായിദ് ആണ് നാനേ വരുവേന്റെ ഛായാഗ്രഹണം. കലൈപ്പുലി എസ്. താണുവിന്റെ വി. ക്രിയേഷൻസാണ് നിർമ്മാണം. യുവാൻ ശങ്കർരാജ സംഗീതസംവിധാനം ഒരുക്കുന്നു.