
ഇടവേളയില്ലാതെ ശരീരത്തിലെ ജോലികൾ നിർവഹിക്കുന്ന അവയവമാണ് കരൾ. പ്രവർത്തനത്തിൽ അപാകതകൾ ഉണ്ടായാലും അവസാന സ്റ്റേജിൽ മാത്രമേ കരൾ രോഗലക്ഷണങ്ങൾ കാണിക്കകുയുള്ളു. മിക്കപ്പോഴും മറ്റെന്തെങ്കിലും അസുഖത്തിനായി സ്‌കാൻ ചെയ്യുമ്പോഴോ മറ്റോ ആവും കരൾ രോഗങ്ങൾ കണ്ടെത്തുക. ശരീരത്തിന്റെ നിരവധി പ്രവർത്തനങ്ങളിൽ കരൾ നിർണായക പങ്കാണ് വഹിക്കുക. രക്തം കട്ട പിടിക്കാനുള്ള പ്രോട്ടീനുകൾ ശരീരത്തിൽ ഉത്പാദിപ്പിക്കുക,
ശരീരത്തിനാവശ്യമായ കൊളസ്‌ട്രോൾ ഉത്പാദിപ്പിക്കുക, വിഷാംശം നീക്കം ചെയ്യുക, ഷുഗർ നിയന്ത്രിക്കുക, പൂരിത കൊഴുപ്പുകളെ വിഘടിപ്പിക്കുക എന്നിവയാണ് കരളിന്റെ പ്രധാന ധർമ്മം.
ഈ ജോലികൾ കൃത്യമായി നിർവഹിക്കാൻ കഴിയാതെ വരുമ്പോഴാണ് കരൾ തകരാറിലാകുന്നത്. കരൾ തകരാറിലാവുമ്പോൾ ചില സൂചനകൾ ശരീരം നൽകാറുണ്ട്. എന്നാൽ ഇത് കൃത്യമായി മനസിലാക്കുക എന്നതാണ് പ്രധാനം. ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്.
ഓക്കാനം / ഛർദ്ദി 
കരളിന് നാം കഴിക്കുന്ന ആഹാരത്തിലെ വിഷ പദാർത്ഥങ്ങളെ ഇല്ലാതാക്കാൻ കഴിയും. ഇടയ്ക്കിടെ ഓക്കാനം, ഛർദ്ദി എന്നിവയുണ്ടായാൽ അത് കരൾ നൽകുന്ന മുന്നറിയിപ്പാണ്. അത് അവഗണിക്കരുത്.
ഇരുണ്ട നിറമുള്ള മൂത്രം
മൂത്രത്തിന്റെ നിറം നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് സൂചന നൽകുന്നു. ഇരുണ്ട നിറത്തിലുള്ള മൂത്രം നിർജ്ജലീകരണത്തെ സൂചിപ്പിക്കുന്നു. ശരീരത്തിൽ ദോഷകരമായ വസ്തുക്കളുടെ സാന്നിദ്ധ്യത്തെയും ഇത് സൂചിപ്പിക്കുന്നു.
ചൊറിച്ചിൽ 
കരൾ രോഗത്തിന്റെ പ്രാരംഭ ലക്ഷണമാണ് ത്വക്കിലുണ്ടാവുന്ന ചൊറിച്ചിൽ.
ക്ഷീണം
കരൾ രോഗത്തിന്റെ ഏറ്റവും സാധാരണമായ പ്രാരംഭ ലക്ഷണമാണ് ക്ഷീണം. ചിലയാളുകളിൽ നടക്കുന്പോൾ തലചുറ്റുന്നത് പോലെ തോന്നുകയും ചെയ്യും.
ഛർദ്ദിയിൽ രക്തം
ഛർദ്ദിയിൽ രക്തം കണ്ടാൽ ഒട്ടും സമയം പാഴാക്കാതെ ഡോക്ടറെ കാണേണ്ടതുണ്ട്. കരളിന്റെ ആരോഗ്യം മോശമാകുന്നതിന്റെ സൂചനയാണിത്.
മുകളിൽ വിവരിച്ച ഏതെങ്കിലും ലക്ഷണത്തിലൂടെ നിങ്ങൾ കടന്ന് പോകുന്നെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണുക. വിട്ടുമാറാത്ത രോഗ ലക്ഷണങ്ങൾ കരളിന്റെ ആരോഗ്യം മോശമാകുന്നതിന്റെ ലക്ഷണങ്ങളാവാം.