
സഹരൻപൂർ : സഹരൻപൂർ പഞ്ച്കുള ദേശീയ പാത 344ല്‍ പാലത്തില്‍ നിന്ന് 4,000 നട്ടുകളും ബോൾട്ടുകളും മോഷണം പോയി. എൻജിനീയര്‍മാര്‍ പാലം പരിശോധിച്ചപ്പോള്‍ നാലായിരത്തോളം നട്ട് ബോൾട്ടുകൾ മോഷണം പോയതായി കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പാലത്തിൽ നടത്തിയ പരിശോധനയിൽ ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് കൂടുതല്‍ പരിശോധനകൾ നടത്തിയത്. പാലത്തിന്റെ നിർമ്മാണം കരാറെടുത്തയാൾ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എസ് എച്ച് ഒ സദര്‍ ദിനേശ് കുമാർ അറിയിച്ചു.
രാജ്യത്ത് പാലത്തിൽ നിന്നും സാധനങ്ങൾ മോഷണം പോകുന്നത് ഇതാദ്യമല്ല. ഈ വർഷം ഏപ്രിലിൽ ബീഹാറിലെ റോഹ്താസ് ജില്ലയില്‍ ഒരു ഇരുമ്പു പാലം മൊത്തമായി മോഷ്ടാക്കൾ അറുത്തുമാറ്റി കൊണ്ടുപോയിരുന്നു.
Haryana | An incident of theft of around 4000 nut bolts from the bridge built on Saharanpur-Panchkula NH-344 in Yamunanagar was reported after an authority engineer inspected the bridge. At present, no written complaint has been given to police from NHAI: SHO Sadar Dinesh Kumar pic.twitter.com/GOfi04k77G
— ANI (@ANI) September 20, 2022
500 ടൺ ഭാരമുള്ള 60 അടി നീളമുള്ള സ്റ്റീല്‍ പാലമാണ് നഷ്ടമായത്. 1972ല്‍ അമിയവാർ ഗ്രാമത്തിലെ അറാഹ് കനാലിന് മുകളിലൂടെ നിർമ്മിച്ച പാലം അപകടാവസ്ഥയിലായതിനാൽ ഉപയോഗിച്ചിരുന്നില്ല. ഇതാണ് മോഷ്ടാക്കളുടെ കണ്ണിലുടക്കിയത്. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന ഒരു സംഘം ആളുകൾ ഗ്യാസ് കട്ടറുകളും മണ്ണുമാന്തി യന്ത്രങ്ങളുമായെത്തിയാണ് പാലം മോഷ്ടിച്ചത്. മൂന്ന് ദിവസമെടുത്താണ് മോഷണം പൂർത്തിയാക്കിയത്.