
ലോകത്തിൽ എത്ര ഉറുമ്പുകൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ട്? എന്തു ചോദ്യമാണെന്നായിരിക്കും നിങ്ങൾ വിചാരിക്കുന്നത്? സ്വന്തം വീട്ടിൽ എത്ര ഉറുമ്പുണ്ടെന്ന് പോലും എണ്ണാൻ കഴിയില്ല എന്ന് ഉത്തരം പറയാൻ വരട്ടെ, കൃത്യമായ കണക്കുമായി രംഗത്തെത്തിയിരിക്കുയാണ് ഒരു സംഘം ശാസ്ത്രജ്ഞർ.
20,000,000,000,000,000 എണ്ണം ഉറുമ്പുകൾ ജീവിച്ചിരിപ്പുണ്ടെന്നാണ് ഇവർ പറയുന്നത്. 20 ക്വാഡ്രില്യൺ എന്നാണ് ഈ സംഖ്യയെ വായിക്കുക. നാഷണൽ അക്കാഡമി ഒഫ് സയൻസസിലെ ജേണലിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ കണക്കിനേക്കാൾ 20 ഇരട്ടിയോളമാണ് ഉറുമ്പുകളുടെ വർദ്ധന എന്നാണ് പഠനത്തിൽ പറയുന്നത്.
465ൽ അധികം പഠനങ്ങളാണ് ഡേറ്റക്കായി നടത്തിയതെന്ന് ശാസ്ത്രകാരന്മാർ വ്യക്തമാക്കി. ലോകത്തിലെ വിവിധയിടങ്ങളിൽ നിന്നായി 1306 സാമ്പിളുകളാണ് ശേഖരിച്ചത്.