russia

മോസ്‌കോ: യുക്രെയ്ൻ അധിനിവേശത്തിന്റെപേരിൽ ഖത്തർ ലോകകപ്പിൽ നിന്ന് വിലക്കപ്പെട്ട റഷ്യയെ 2024ൽ ജർമ്മനിയിൽ നടക്കുന്ന യൂറോ കപ്പിലും പങ്കെടുപ്പിക്കില്ല.യൂറോകപ്പ് ഫുട്‌ബാൾയോഗ്യതാ മത്സരങ്ങളിൽ റഷ്യയെ വിലക്കിയതായി യുവേഫയാണ് അറിയിച്ചിരിക്കുന്നത്.

റഷ്യൻ ദേശീയ ഫുട്‌ബാൾ ടീമിനും ക്ലബ്ബുകൾക്കും അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് ഈ വർഷം ആദ്യം തന്നെ യുവേഫ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യ നിയമസഹായം തേടിയിട്ടുണ്ട്.

നവംബറിൽ ആരംഭിക്കുന്ന ലോകകപ്പിനായി പ്ലേ ഓഫ് കളിച്ച് യോഗ്യത നേടിയശേഷമാണ് റഷ്യയെ വിലക്കിയത്.

ഈ വര്‍ഷം നടന്ന വനിതാ യൂറോ ഫുട്‌ബോളില്‍ നിന്നും റഷ്യയെ പുറത്താക്കിയിരുന്നു. ഇതോടെ റഷ്യയുടെ ഫുട്‌ബോള്‍ ഭാവി തന്നെ പ്രതിസന്ധിയിലായി. നിലവില്‍ ആഭ്യന്തര ഫുട്‌ബോള്‍ മത്സരങ്ങള്‍ മാത്രമാണ് റഷ്യയില്‍ നടക്കുന്നത്.