
മുംബയ്: തീരദേശ നിയന്ത്രണ നിയമം ലംഘിച്ച കേന്ദ്രമന്ത്രി നാരായൺ റാണെയുടെ ജൂഹുവിലെ സ്വകാര്യ ബംഗ്ലാവിലെ അനധികൃത നിർമ്മാണം രണ്ടാഴ്ചയ്ക്കകം പൊളിക്കാനും 10 ലക്ഷം രൂപ പിഴ അടയ്ക്കാനും ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. റാണെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനി മുംബയ് മുൻസിപ്പൽ കോർപ്പറേഷന് നൽകിയ അപേക്ഷ പരിഗണിച്ചാൽ നിയമലംഘനം നടത്താൻ ഇത് മറ്റുള്ളവരെയും പ്രേരിപ്പിക്കുമെന്ന് ജസ്റ്റിസുമാരായ ആർ.ഡി. ധനുക, കമൽ ഖാട്ട എന്നിവരുടെ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
മുംബയ് മുൻസിപ്പൽ കോർപ്പറേഷൻ ജൂണിൽ കമ്പനിയുടെ അപേക്ഷ തള്ളിയിരുന്നു. ഉത്തരവ് നടപ്പാക്കിയ ശേഷം റിപ്പോർട്ട് സമർപ്പിക്കാൻ മുംബയ് കോർപ്പറേഷനോട് കോടതി ആവശ്യപ്പെട്ടു.