case-diary-

പത്തനംതിട്ട: സ്വകാര്യ സ്കൂൾ ഹോസ്റ്റലിൽ പന്ത്രണ്ടുകാരനെ സീനിയർ വിദ്യാർത്ഥികൾ പീഡിപ്പിച്ചു. 15 വയസ് വരുന്ന സീനിയർ വിദ്യാർത്ഥികളാണ് കുട്ടിയെ പീ‌‌ഡിപ്പിച്ചത്. ചരിക്കുകയും കളിക്കുകയും ചെയ്യാത്തതിനെ തുടർന്ന് ബന്ധുക്കൾ കുട്ടിയോട് വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സീനിയർ വിദ്യാർത്ഥികൾ കുട്ടിയെ മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പുറത്തറിയിച്ചാൽ കൊല്ലുമെന്നും കുട്ടിയെ ഭീഷണിപ്പെടുത്തി. അമ്മയുടെ സഹോദരിയോടാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. ദേഹത്ത് മർദ്ദിച്ച പാടുകൾ കണ്ട് ചോദിച്ചപ്പോൾ വീണു പരിക്കേറ്രെന്നാണ് കുട്ടി ആദ്യം പറഞ്ഞത്. സീനിയർ വിദ്യാർത്ഥികളുടെ ഭീഷണിയെതുടർന്നാണ് കുട്ടി നുണ പറഞ്ഞതെന്നും പരാതിയിൽ പറയുന്നു. കുട്ടിയുടെ അമ്മയാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതി സി.ഡബ്ല്യൂ.സിക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.