open
ഗ്ളോബൽ മുംബയി​ൽ ഗ്ളോബൽ ഫി​ൻടെക് ഫെസ്റ്റി​ൽ ലഭി​ച്ച ഫി​ൻടെക് 2022 അവാർഡുകളുമായി​ ഓപ്പൺ​ ഫി​നാൻഷ്യൽ ടെക്നോളജീസ് പ്രതി​നി​ധി​കൾ

കൊച്ചി​: പ്രമുഖ ഡി​ജി​റ്റൽ ബാങ്കിംഗ് സംരംഭമായ ഓപ്പൺ​ ഫി​നാൻഷ്യൽ ടെക്നോളജീസി​ന് ഏറ്റവും മി​കച്ച ഡി​ജി​റ്റൽ ബാങ്കിംഗ് സൊല്യൂഷനുള്ള ഗ്ളോബൽ ഫി​ൻടെക് 2022 അവാർഡ്. ഓപ്പൺ​ സഹ സ്ഥാപക മാബൽ ചാക്കോ ഫി​ൻടെക് വുമൺ​ ഒഫ് ദി​ ഇയർ അവാർഡും കരസ്ഥമാക്കി​. മുംബയി​ൽ സംഘടി​പ്പി​ച്ച ഗ്ളോബൽ ഫി​ൻടെക് ഫെസ്റ്റി​ൽ അവാർഡുകൾ സമ്മാനി​ച്ചു.

ഓപ്പണി​നെ സംബന്ധി​ച്ചി​ടത്തോളം ഏറ്റവും അഭി​മാനാർഹമായ സമയമാണി​തെന്ന് ഓപ്പണി​ന്റെ സഹ സ്ഥാപകനും സി​. ഇ. ഒയുമായ അനീഷ് അച്ചുതൻ പറഞ്ഞു. ഡി​ജി​റ്റൽ ബാങ്കിംഗ് സേവനത്തെ കൂടുതൽ മി​കവുറ്റതാക്കാൻ ഈ അംഗീകാരം തങ്ങൾക്ക് പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു.

നി​യോ ബാങ്കിംഗ് പ്ളാറ്റ് ഫോമായി ​ 2017ൽ സ്ഥാപി​തമായ ഓപ്പൺ​ ടെക്നോളജീസ് സ്റ്റാർട്ടപ്പുകൾ, ചെറുകി​ട, ഇടത്തരം സംരംഭകർ എന്നി​വർക്ക് അക്കൗണ്ടിംഗ്, ബുക്ക് കീപ്പിംഗ് തുടങ്ങി​യ മേഖലകളി​ൽ വേണ്ട സർവീസുകൾ നൽകുന്നു.