
പാട്ന: തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ അടുത്ത വർഷം 'ലോക് താന്ത്രിക് ദൾ" എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും. ബിഹാറായിരിക്കും ആദ്യ ഘട്ടത്തിൽ പ്രവർത്തന കേന്ദ്രം. മറ്റു കക്ഷികൾക്കായി തിരഞ്ഞെടുപ്പു തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ താത്പര്യമില്ലെന്നും പ്രശാന്ത് വ്യക്തമാക്കി. അടുത്തിടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ പ്രശാന്ത് ജനതാദൾ (യു) വിലേക്ക് മടങ്ങുമെന്ന് അഭ്യൂഹങ്ങൾക്കിടയാക്കിയിരുന്നു. അതേസമയം 'ജൻ സുരാജ്" പ്രസ്ഥാനത്തിന്റെ പേരിൽ ബിഹാറിൽ പദയാത്ര തുടരുകയാണ് പ്രശാന്ത്.