
ന്യൂയോർക്ക്: യുക്രെയിൻ പ്രധാനമന്ത്രി ഡെന്നിസ് ഷ്‌മൈഹാളുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. യു.എൻ ജനറൽ അസംബ്ലി യോഗത്തിൽ പങ്കെടുക്കാനെത്തിയ ഇരുവരും ഇന്നലെ ന്യൂയോർക്കിലാണ് കൂടിക്കാഴ്ച നടത്തിയത്. നയതന്ത്ര മാർഗത്തിൽ പ്രശ്നങ്ങൾ അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ തത്വാധിഷ്ഠിത നിലപാടിനെ കുറിച്ച് ജയശങ്കർ ഡെന്നിസിനോട് വ്യക്തമാക്കി. യുക്രെയിന് സഹായം നൽകുന്നത് തുടരുമെന്ന് ജയശങ്കർ ഡെന്നിസിന് ഉറപ്പ് നൽകി.