raid

തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻ ഐ എ റെയ്ഡ്. ഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന. പുലർച്ചെ മൂന്ന് മണിയോടെയാണ് എൻ ഐ എയുടെ പരിശോധന ആരംഭിച്ചത്.

പി എഫ് ഐയുടെ കോഴിക്കോട് സംസ്ഥാന കമ്മിറ്റി ഓഫീസടക്കം അൻപതിടങ്ങളിലാണ് റെയ്ഡ്. ദേശീയ ജനറൽ സെക്രട്ടറി നസറുദ്ദീൻ എളമരത്തെയും സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെയും കസ്റ്റഡിയിലെടുത്തു.

പത്തനംതിട്ടയിൽ ജില്ലാ സെക്രട്ടറിയുൾപ്പടെയുള്ള പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്. റെയ്ഡിനെതിരെ പലയിടത്തും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ട്. ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് പോപ്പുലർ ഫ്രണ്ട് പ്രതികരിച്ചു.