mother-and-son

മക്കളെ പഠനത്തിൽ മിടുക്കരാക്കാൻ വേണ്ടി അവർക്ക് മേൽ സമ്മർദ്ദം ചെലുത്തുന്ന നിരവധി മാതാപിതാക്കൾ നമ്മുടെ നാട്ടിലുണ്ട്. അവരാകട്ടെ കളിക്കാൻ പോലും അനുവദിക്കാതെ എപ്പോഴും കുട്ടികളെ പുസ്തകത്തിന്റെ മുന്നിൽ ഇരുത്താൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ വെറും പുസ്തകങ്ങളിൽ ഒതുങ്ങിപ്പോകേണ്ടതല്ല കുട്ടിക്കാലമെന്ന് ചിന്തിക്കുന്ന, മാതൃകയാക്കാൻ പറ്റുന്ന രക്ഷിതാക്കളും ഉണ്ട്.

ഇപ്പോഴിതാ മകന്റെ സ്‌കൂളിൽ നിന്ന് നൽകിയ ഫോമിൽ എമിലി ഗൗൾഡ് എന്ന മാതാവ് എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. എമിലിയുടെ മകന് നാല് വയസ് മാത്രമേയുള്ളൂ. ഫോമിലെ ചില ചോദ്യങ്ങൾക്ക് നർമരൂപത്തിലുള്ള മറുപടിയാണ് യുവതി നൽകിയത്.

നിങ്ങളുടെ കുട്ടിയിൽ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന കാര്യമെന്താണെന്നായിരുന്നു ആദ്യ ചോദ്യം. സാമൂഹിക വിരുദ്ധനായിരിക്കരുത് മകനെന്നായിരുന്നു എമിലിയുടെ മറുപടി. അക്കാദമിക് തലത്തിൽ മകനിൽ മെച്ചപ്പെടുത്താനാഗ്രഹിക്കുന്ന കാര്യമെന്താണെന്നായിരുന്നു രണ്ടാമത്തെ കാര്യം.

'ഇതൊക്കെ ആര് നോക്കുന്നു. അവന് നാല് വയസല്ലേയുള്ളൂ'വെന്നായിരുന്നു ആ മാതാവ് നൽകിയ മറുപടി. നിരവധി പേരാണ് യുവതിയുടെ മറുപടിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. കണ്ടുപഠിക്കണം ഈ അമ്മയെ എന്നൊക്കെയാണ് കമന്റുകൾ.

just being honest 🤷🏼‍♀️ pic.twitter.com/pZFfx81xzg

— Emily Gould (@EmilyGould) September 13, 2022