
മനുഷ്യൻ സാമൂഹിക ജീവിതം ആരംഭിച്ച കാലം മുതൽ പരസ്‌പര സഹകരണത്തോടെ കൊടുക്കൽ വാങ്ങലുകളിൽ അധിഷ്‌ഠിതമായ രീതി അവലംബിച്ചിട്ടുണ്ട്. ഭക്ഷ്യ ധാന്യങ്ങൾ, വസ്ത്രം, ആയുധം തുടങ്ങി ജീവിതത്തിൽ അത്യന്താപേക്ഷിതമായ പലതും അവൻ കൊടുത്തു വാങ്ങി. ഇത്തരത്തിലുള്ള സഹകരണ മനോഭാവത്തോടെയുള്ള ജീവിതമാണ് ഇന്നു കാണുന്ന തരത്തിൽ സാമൂഹികമായും ബൗദ്ധികമായും ഉയർന്ന തലത്തിലുള്ള ആവാസ വ്യവസ്ഥയ‌്ക്ക് അനുയോജ്യനാക്കി മനുഷ്യനെ മാറ്റിയത്.
ഇപ്പോഴിതാ കാലം മാറിയപ്പോൾ കാഴ്‌ചപ്പാടിലും വളരെയേറെ മാറ്റമുണ്ടായിരിക്കുന്നു. പരസ്‌പരം കൈമാറുന്നത് സ്വന്തം ഭർത്താവിനെ ആണെന്നു പോലും അഭിമാനത്തോടെ പറയുകയാണ് ടിക് ടോക്ക് കണ്ടന്റ് ക്രിയേറ്ററായ മാഡി ബ്രൂക്ക്. ഭർത്താവിനെ സ്വന്തം അമ്മയ‌്ക്കും സഹോദരിക്കും ഒരു പോലെ കൂട്ടിനായി നൽകാറുണ്ടെന്നാണ് മാഡി പറയുന്നത്.
ഇതു കാരണം തങ്ങളെല്ലാവരും വളരെ സന്തോഷം കണ്ടെത്തുന്നുണ്ടന്നും മാഡി വീഡിയോയിൽ വ്യക്തമാക്കുന്നു. തനിക്ക് മൂഡ് ശരിയല്ലെങ്കിൽ കാമുകൻ വിഷമിക്കരുതെന്ന് കരുതി അമ്മയോടൊപ്പം സമയം ചെലവഴിക്കാൻ അനുവദിക്കാറുണ്ട്. സഹോദരിക്കും താൻ അവസരം നൽകാറുണ്ടെന്നാണ് മാഡിയുടെ വിശദീകരണം.