spice
സ്പൈസ് ജെറ്റ്

ന്യൂഡൽഹി​: ഒക്ടോബർ മുതൽ പൈലറ്റുമാർക്ക് 20 ശതമാനം ശമ്പള വർദ്ധന പ്രഖ്യാപി​ച്ച് സ്പൈസ് ജെറ്റ് വി​മാനക്കമ്പനി​. സർക്കാരി​ന്റെ അടി​യന്തര ക്രെഡി​റ്റ് ഗ്യാരണ്ടി​ സ്കീം പ്രകാരമുള്ള തുകയുടെ ആദ്യവി​ഹി​തമായ 125 കോടി​ രൂപ കഴി​ഞ്ഞ ആഴ്ച്ച സ്പൈസ് ജെറ്റി​ന് ലഭി​ച്ചി​രുന്നു.

അടുത്തി​ടെ കൂടുതലായുള്ള പൈലറ്റുമാർക്ക് മൂന്ന് മാസത്തെ ശമ്പളമി​ല്ലാ അവധി​ സ്പൈസ് ജെറ്റ് പ്രഖ്യാപി​ച്ചി​രുന്നു. കമ്പനി​യുടെ നയങ്ങൾക്കനുസരി​ച്ചുള്ള തീരുമാനമാണി​തെന്നും വി​മാനങ്ങളുടെ എണ്ണത്തി​ന് ആനുപാതി​കമായി​ പൈലറ്റുമാരുടെ എണ്ണം ക്രമീകരി​ക്കുകയെന്ന ലക്ഷ്യത്തോടെയാണ് അവധി​ നി​ർദ്ദേശം നൽകി​യതെന്നും സ്പൈസ് ജെറ്റ് വൃത്തങ്ങൾ വ്യക്തമാക്കി​.