അരുമാനൂർ:ഗുരുദേവ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം അരുമാനൂർ

ശാഖയുടെ നേതൃത്വത്തിൽ,ഗുരുദേവന്റെ പ്രഥമ ശിഷ്യനായ നിശ്ചലദാസ സ്വാമികളുടെ വലിയതോട്ടത്തെ

സമാധിയിലേക്ക് പദയാത്ര നടത്തി.

അരുമാനൂർ നയിനാർ ദേവക്ഷേത്രത്തിന് മുന്നിൽ നിന്നാരംഭിച്ച പദയാത്ര യോഗം കോവളം യൂണിയൻ

പ്രസിഡന്റ് കോവളം ടി.എൻ.സുരേഷ് ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി തോട്ടം കാർത്തികേയൻ,

അരുമാനൂർ ശാഖ സെക്രട്ടറി കൊടിയിൽ അശോകൻ,പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ,നയിനാർ ദേവ ക്ഷേത്രയോഗം പ്രസിഡന്റ് അരുമാനൂർ പീതാംബരൻ,യൂത്ത് മൂവ്മെന്റ് നേതാക്കളായ മുല്ലൂർ വിനോദ് കുമാർ,ദിപു അരുമാനൂർ, സജീവ്,ഗ്രാമ പഞ്ചായത്തംഗം വി.എസ്.ഷിനു തുടങ്ങിയവർ സംബന്ധിച്ചു. പദയാത്രയിൽ യോഗത്തിന്റെയും വനിതാ സംഘത്തിന്റെയും പ്രവർത്തകർ ഉൾപ്പെടെയുള്ള ഭക്തജനങ്ങൾ പങ്കെടുത്തു.