ppa-karim

കൽപ്പറ്റ: മുതിർന്ന തൊഴിലാളി നേതാവും മുസ്ലിംലീഗ് വയനാട് ജില്ലാ പ്രസിഡന്റും യു.ഡി.എഫ് ജില്ലാ ചെയർമാനുമായ പുത്തൻപീടികക്കൽ പി.പി.എ കരീം (72) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് മൈസൂരിൽ വച്ചായിരുന്നു അന്ത്യം. മേപ്പാടി മുക്കിൽപീടിക സ്വദേശിയാണ്. ഭാര്യ: മറിയം. മക്കൾ:ഷരീഫ , പരേതയായ ഫൗസിയ,ഷമീറ,റഹ്‌മത്ത്,നൗഫൽ,ഷംസുദ്ദീൻ. മരുമക്കൾ:അബ്ദുൾ സലാം,ഇസ്ഹാഖ്,കുഞ്ഞമ്മദ്.ഷഫീഖ്,റംഷീദ,ഷഫീന.