അഹമ്മദാബാദ് : ഗുജറാത്തിൽ നടക്കുന്ന ദേശീയ ഗെയിംസിലെ സൈക്ളിംഗ് മത്സരങ്ങളുടെ കോമ്പറ്റീഷൻ ഡയറക്ടറായി മലയാളിയായ എസ്.എസ് സുധീഷ് കുമാറിനെ നിയമിച്ചു.കേരള സൈക്ളിംഗ് അസോസിയേഷന്റെ പ്രസിഡന്റും സൈക്ളിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ അഡീഷണൽ സെക്രട്ടറിയുമാണ്.