ee

വയറിളക്കം വളരെ സാധാരണമായ ഒരു ആരോഗ്യപ്രശ്‌നമാണ്. മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾക്ക് പൊതുവെ മലം അയഞ്ഞിട്ടാണ് പോവുക. പക്ഷേ ശിശുക്കളുടെയോ ചെറിയ കുഞ്ഞുങ്ങളുടെയോ മലം പെട്ടെന്ന് വെള്ളം പോലെയാവുക, കൂടുതലാവുക, ഇടയ്‌ക്കിടെ പോവുക, രക്തമോ കഫമോ പഴുപ്പോ മലത്തിനൊപ്പം കാണുക, വയറിളക്കത്തിന്റെ കൂടെ പനി, വയറുവേദന, ഛർദ്ദി എന്നിവയുണ്ടാവുക തുടങ്ങിയ സന്ദർങ്ങളിൽ ചികിത്സ വേണ്ടിവരും.

വലിയവ‌ർക്കും കുട്ടികൾക്കും തുടർച്ചയായ വയറിളക്കവും ഛർദ്ദിയും ഉണ്ടായാൽ നിർജ്ജലീകരണം ഉണ്ടാവുകയും രോഗം ഗുരുതരമാവുകയും ചെയ്യും. ഭക്ഷ്യവിഷബാധ, വൈറസ്, ബാക്‌ടീരിയ, പരജീവികൾ എന്നിവ കൊണ്ടുള്ള അണുബാധ ഇതിന് കാരണമാണ്. പാൽപോലുള്ള ചില ഭക്ഷ്യപദാർത്ഥങ്ങളോടുള്ള അല‌ർജിയും വയറിളക്കം ഉണ്ടാക്കാറുണ്ട്. മുതിർന്നവരിലും ശിശുക്കളിലും ചെറിയ കുട്ടികളിലും വയറിളക്കമുണ്ടാവാൻ പ്രധാന കാരണം വൈറസ് കൊണ്ട് കുടലിലും വയറ്റിലുമുണ്ടാവുന്ന അണുബാധയാണ്.