
തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണക്കേസിൽ അറസ്റ്റിലായ ജിതിനെതിരെ ഐ.പി.സി 436 (സ്ഫോടകവസ്തു ഉപയോഗിച്ച് നാശനഷ്ടമുണ്ടാക്കൽ), 427 (50രൂപയ്ക്ക് മുകളിൽ നാശനഷ്ടമുണ്ടാക്കുക), 120(ബി) (ഗൂഢാലോചന), സ്ഫോടക വസ്തു നിരോധന നിയമത്തിലെ 3(എ), 5(എ) (സ്ഫോടക വസ്തു കൈവശം വയ്ക്കലും ഉപയോഗിക്കലും) വകുപ്പുകളാണ് ചുമത്തിയത്. ഇതിൽ 436, 120(ബി), സ്ഫോടകവസ്തു നിരോധനനിയമം എന്നിവ ജാമ്യമില്ലാ വകുപ്പുകളാണ്. നിരോധിത പൊട്ടാസ്യം ക്ലോറേറ്റിന്റെ അംശം ശാസ്ത്രീയ പരിശോധയിൽ തെളിഞ്ഞതിനാൽ സ്ഫോടകവസ്തു നിരോധന നിയമം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.