kk

സൂത്രധാരൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീര ജാസ്മിൻ,​ വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിന്ന മീര സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ വീണ്ടും സജീവമാകുകയാണ്. സിനിമയിലെന്ന പോലെ സോഷ്യൽ മീഡിയയിലും സജീവമാണ് മീരാ ജാസ്‌മിൻ. മീര പങ്കു വയ്ക്കുന്ന ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുമാറ്റാറുണ്ട്.

ഇത്തരത്തിലൊരു ചിത്രമാണ് മീര പുതുതായി പങ്കുവച്ചിരിക്കുന്നത്. മുൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്‌തമായി ഗ്ലാമറസായാണ് താരത്തെ ചിത്രത്തിൽ കാണാവുന്നത്. മ‌ഞ്ഞ നിറത്തിലുള്ള വസ്ത്രമാണ് മീര ധരിച്ചിരിക്കുന്നത്. ഫോട്ടോയെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ദുബായിൽ ആണ് മീര ഇപ്പോൾ താമസിക്കുന്നത്.

View this post on Instagram

A post shared by Meera Jasmine (@meerajasmine)

View this post on Instagram

A post shared by Meera Jasmine (@meerajasmine)