
കൊച്ചി: എൻ.ഐ.എ ഇന്ന് രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് ഗുരുതരമായ കുറ്റകൃത്യങ്ങൾ. അറസ്റ്റിലായവർ ഐസിസ് പ്രവർത്തനത്തിന് സഹായം ചെയ്തെന്ന് എൻ.ഐ.ഐ പറയുന്നു. പ്രതികൾ ദേശവിരുദ്ധ പ്രവർത്തനത്തിനായി ഗൂഢാലോചന നടത്തി എന്നതടക്കമുള്ള കുറ്റകൃത്യങ്ങളിൽ പങ്കാളികളായെന്ന് എൻ.ഐ.എ കോടതിയെ അറിയിച്ചു.
യുവാക്കളെ തീവ്രവാദ സംഘടനകളിൽ ചേരാൻ പ്രോത്സാഹിപ്പിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് രഹസ്യ ആശയവിനിമയം നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഡിജിറ്റൽ ഉപകരണങ്ങൾ അടക്കമുള്ള തെളിവുകൾ കിട്ടിയെന്നും എൻ.ഐ.എ കോടതിയിൽ ബോധിപ്പിച്ചു . എന്നാൽ ആരോപണങ്ങൾ പോപ്പുലർ ഫ്രണ്ട് ഭാരവാഹികൾ നിഷേധിച്ചു. പ്രതികളെ കൊച്ചി എൻ.ഐ.എ കോടതി അടുത്ത 20 വരെ റിമാൻഡ് ചെയ്തു.
എൻ,ഐ,എ ബുധനാഴ്ച രാത്രിയോടെയാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയത്. കരമന അഷ്റഫ് മൗലവി, പത്തനം തിട്ട ജില്ലാ സെക്രട്ടറി സാദിക് അഹമ്മദ്, സോണൽ സെക്രട്ടറി ഷിഹാസ്, ഈരാറ്റുപേട്ട സ്വദേശികളായ, എംഎംമുജീബ്, അൻസാരി.നജ് മുദ്ദീൻ, സൈനുദ്ദീൻ, പികെ ഉസ്മാൻ, സംസ്ഥാന ഭാരവാഹിയായ യഹിയ കോയ തങ്ങൾ, കെ മുഹമ്മദാലി, കാസകോട് ജില്ലാ പ്രസിഡന്‍റ് സിടി സുലൈമാൻ എന്നിവരാണ് അറസ്റ്റിലായത്.