mm

മ​ഹാ​ഭാ​ര​ത​ത്തി​ലെ​ ​ ശ​കു​ന്ത​ള​-​ദു​ഷ്യ​ന്ത​ൻ​ ​പ്ര​ണ​യ​ക​ഥ​യാ​യ​ ​'​അ​ഭി​ജ്ഞാ​ന​ ​ശാ​കു​ന്ത​ളം​'​ ​എ​ന്ന​ ​കൃ​തി​യെ​ ​ആ​സ്പ​ദ​മാ​ക്കി​ ​ഒ​രു​ങ്ങു​ന്ന​ ​ശാ​കു​ന്ത​ളം​ ​ന​വം​ബ​ർ​ 4​ന് ​റി​ലീ​സ് ​ചെ​യ്യും.​ ​സാ​മ​ന്ത​ ​ശ​കു​ന്ത​ള​യാ​യും​ ​സൂ​ഫി​യും​ ​സു​ജാ​ത​യും​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​ദേ​വ് ​മോ​ഹ​ൻ​ ​ദു​ഷ്യ​ന്ത​നാ​യും​ ​എ​ത്തു​ന്നു.​ ​
ഗു​ണ​ശേ​ഖ​റാ​ണ് ​തി​ര​ക്ക​ഥ​യെ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​അ​ദി​തി​ ​ബാ​ല​ൻ​ ​അ​ന​സൂ​യാ​യും​ ​മോ​ഹ​ൻ​ ​ബാ​ബു​ ​ദു​ർ​വാ​സാ​വ് ​മ​ഹ​ർ​ഷി​യാ​യും​ ​എ​ത്തു​ന്നു.​ ​സ​ച്ചി​ൻ​ ​ഖേ​ദേ​ക്ക​ർ,​ ​ക​ബീ​ർ​ ​ബേ​ദി,​ ​മ​ധു​ബാ​ല,​ ​ഗൗ​ത​മി,​ ​അ​ന​ന്യ​ ​നാ​ഗ​ല്ല,​ ​ജി​ഷു​ ​സെ​ൻ​ഗു​പ്ത​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​അ​ല്ലു​ ​അ​ർ​ജു​ന്റെ​ ​മ​ക​ൾ​ ​അ​ല്ലു​ ​അ​ർ​ഹ​യും​ ​പ്ര​ധാ​ന​ ​വേ​ഷം​ അവതരിപ്പിക്കുന്നു. മ​ണി​ ​ശ​ർ​മ​യാ​ണ് ​സം​​​ഗീ​ത​ ​സം​വി​ധാ​നം.
ശേ​ഖ​ർ​ ​വി​ ​ജോ​സ​ഫ് ​ഛാ​യാ​​​ഗ്ര​ഹ​ണ​വും​ ​പ്ര​വീ​ൺ​ ​പു​ഡി​ ​എ​ഡി​റ്റിം​ഗും​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ദി​ൽ​ ​രാ​ജു​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ചി​ത്രം​ ​​​ഗു​ണാ​ ​ടീം​വ​ർ​ക്സി​ന്റെ​ ​ബാ​ന​റി​ൽ​ ​നീ​ലി​മ​ ​​​ഗു​ണ​യാ​ണ് ​നി​ർ​മി​ക്കു​ന്ന​ത്.​ ​തെ​ലു​ങ്കി​ന് ​പു​റ​മേ​ ​മ​ല​യാ​ളം,​ ​ത​മി​ഴ്,​ ​ക​ന്ന​ഡ,​ ​ഹി​ന്ദി​ ​ഭാ​ഷ​ക​ളി​ൽ​ ​എ​ത്തു​ന്നു​ണ്ട്.​ ​പി​ .​ആ​ർ​ .​ഒ​ ​ശ​ബ​രി