mm

ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശരത്‌ കുമാർ. ഇടവേളയ്ക്കു ശേഷം ശരത്‌കുമാർ അഭിനയിക്കുന്ന മലയാള ചിത്രമാണ്. മമ്മൂട്ടി ചിത്രം പഴശ്ശിരാജയിൽ എടച്ചേന കുങ്കൻ എന്ന മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചാണ് തെന്നിന്ത്യൻ താരം ശരത് കുമാർ മലയാളത്തിലേക്ക് എത്തുന്നത്.ദ മെട്രോ, ക്രിസ്ത്യൻ ബ്രദേഴ്സ്, അച്ഛന്റെ ആൺമക്കൾ തുടങ്ങിയ മലയാള ചിത്രങ്ങളിൽ അഭിനയിച്ച ശരത്‌കുമാർ 2014ൽ ആശ ബ്ളാക്കാണ് അവസാനമായി വേഷമിട്ട മലയാള ചിത്രം. അതേസമയം തമന്ന ആണ് ദിലീപ്, അരുൺഗോപി ചിത്രത്തിലെ നായിക. ഉദയകൃഷ്ണ രചന നിർവഹിക്കുന്നു.ഇടവേളയ്ക്കുശേഷം ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ദിലീപ് ചിത്രം കൂടിയാണ്. വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായക ആണ് നിർമ്മാണം.