
അഭിനയജീവിതത്തിലെ ആദ്യ പൊലീസ് വേഷത്തിൽ സിദ്ധാർത്ഥ് ഭരതൻ. വേല എന്ന ചിത്രത്തിൽ എസ്. ഐ അശോക് കുമാർ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അല്പം പ്രായം കൂടിയ എസ്. ഐ ഗെറ്റപ്പിൽ സിദ്ധാർത്ഥ് ഭരതന്റെ പുതിയ കാരക്ടർ പോസ്റ്റർ പുറത്ത്. ഷെയ് ൻ നിഗം, സണ്ണി വയ്ൻ എന്നിവരും പൊലീസ് കഥാപാത്രങ്ങളാണ്. ചിത്രത്തിന്റെ മൂന്നാമത്തെ കാരക്ടർ പോസ്റ്ററാണിത്. പാലക്കാടുള്ള ഒരു പൊലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അദിതി ബാലൻ ഉൾപ്പെടെ നിരവധി താരങ്ങൾ അണിനിരക്കുന്നു. എം.സജാസ് തിരക്കഥ . സിൻസിൽ സെല്ലുലോയ് ഡിന്റെ ബാനറിൽ എസ്. ജോർജ് നിർമ്മിക്കുന്ന ചിത്രം ക്രൈം ഡ്രാമ ഗണത്തിൽപ്പെട്ടതാണ്. ബാദുഷ പ്രൊഡക്ഷൻസ് ആണ് സഹനിർമ്മാണം. ഛായാഗ്രഹണം : സുരേഷ് രാജൻ,
ചിത്ര സംയോജനം: മഹേഷ് ഭുവനേന്ദ്, പി .ആർ. ഒ: പ്രതീഷ് ശേഖർ.