anoop

തിരുവനന്തപുരം: ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഇരുപത്തിയഞ്ചുകോടി അടിച്ചതോടെ അനൂപിന് വീട്ടിലേക്ക് വരാൻ പറ്റാത്ത അവസ്ഥയാണെന്ന് കുടുംബം. പണം ചോദിച്ച് ചെന്നൈയിൽ നിന്നടക്കം ആളുകൾ വരുന്നുണ്ടെന്ന് അനൂപിന്റെ ഭാര്യ പറയുന്നു.


'ഒരു ഭാഗത്ത് നിന്ന് ബാങ്കുകാരും മറുഭാഗത്ത് നിന്ന് ദാരിദ്ര്യം പറഞ്ഞും ആളുകൾ വരികയാണ്. പലരും ഡിമാൻഡ് ചെയ്യുകയാണ്. എനിക്കൊരു 25 ലക്ഷം തരണം, 30 ലക്ഷം തരണം, അതുംകൊണ്ടേ ഞാൻ പോകൂവെന്നൊക്കെയാണ് പറയുന്നത്. കിട്ടിയ പണം മുഴുവൻ കൊടുത്തുകഴിഞ്ഞാൽ ധൂർത്തടിച്ച് കളഞ്ഞെന്ന് നാളെ അവർ തന്നെ പറയും.

ചെന്നൈയിൽ നിന്നടക്കം ആളുകൾ വരുന്നുണ്ട്. രണ്ടും മൂന്നും കോടി കൊടുത്താൽ സിനിമ പ്രൊഡ്യൂസ് ചെയ്യിപ്പിക്കാം, അഭിനയിപ്പിക്കാമെന്നൊക്കെ പറഞ്ഞ് വരുന്നവരും ഉണ്ട്.' അനൂപിന്റെ ഭാര്യ പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.