
കൊച്ചുകുട്ടികളുടെ വീഡിയോകൾ ഇഷ്‌ടപ്പെടാത്തവരായി ആരാണുള്ളത്. തന്റെ ചിപ്സ് എടുത്ത ആളെ ദേഷ്യത്തോടെ നോക്കുന്ന കൊച്ചുകുട്ടിയുടെയും, മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് മിഠായി കഴിക്കുന്ന കുട്ടികളുടെ വീഡിയോയുമൊക്കെ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞിന്റെ മുന്നിലേക്ക് ഭക്ഷണം കൊണ്ടുവച്ചാൽ എങ്ങനെയിരിക്കും? അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു റസ്റ്റോറന്റിലിരുന്ന് കരയുന്ന കൊച്ചുകുട്ടിയാണ് വീഡിയോയിലുള്ളത്.
പെട്ടെന്ന് കുട്ടിയുടെ മുന്നിൽ ആരോ ഒരു കപ്പ് ഐസ്‌ക്രീം വയ്ക്കുകയാണ്. ഇതുകണ്ടതും, അത്രയും സമയം കരഞ്ഞുകൊണ്ടിരുന്ന കുരുന്ന് ഒരു കുസൃതി ചിരിയോടെ ഇത് കഴിക്കുകയാണ്. കുട്ടിയുടെ ഈ ക്യൂട്ട് റിയാക്ഷനാണ് നവമാദ്ധ്യമങ്ങളുടെ ഹൃദയം കവരുന്നത്. ഒന്നരലക്ഷത്തിലധികം പേരാണ് ഇതിനോടകം വീഡിയോ ലൈക്ക് ചെയ്തത്.