ഹ്രസ്വ ചിത്രം സ്വന്തം ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ ഷെയ്ൻ നിഗം

ആദ്യമായി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം 'സംവെയർ' (Some where) സ്വന്തം ഒ.ടി.ടി പ്ലാറ്റുഫോമിലൂടെ റിലീസ് ചെയ്യും. സ്കൂൾകാല സുഹൃത്തുക്കൾക്കൊപ്പം ഷെയ്ൻ കൈകോർക്കുന്ന ചിത്രമാണ് 'സംവെയർ'. 26 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ നാല് കഥാപാത്രങ്ങളുണ്ടാവും. മാജിക് റിയലിസം വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്. സ്കൂൾ കാലം മുതൽ അറിയുന്നവരാണ് ചിത്രത്തിന്റെ ഭാഗമായുള്ളവരിൽ ഭൂരിഭാഗവും. കാമറ, എഡിറ്റിംഗ്, സംഗീതം എന്നിവ ഷെയ്ൻ തന്നെയാണ്. കഥ, തിരക്കഥ എന്നിവ ഫയാസ് എൻ.ഡബ്ലിയുവുമായി ചേർന്നാണ് ഒരുക്കിയത്. പശ്ചാത്തല സംഗീതം: പ്രകാശ് അലക്സ്, അസോസിയേറ്റ് കാമറമാൻ: സിതിൻ സന്തോഷ്,ജെ.കെ, പ്രൊഡക്ഷൻ കൺട്രോളർ: അശ്വിൻ കുമാർ, പി.ആർ.ഒ : പി.ശിവപ്രസാദ്