teastall

കണ്ണൂ‌‌ർ: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ ഇപ്പോഴും അക്രമങ്ങൾ തുടരുന്നു.കണ്ണൂർ നഗരത്തിൽ തിരക്കേറിയ മിൽമാ ‌ടീ സ്‌റ്റാൾ ഹർത്താൽ അനുകൂലി എത്തി അടിച്ചുതകർത്തു. വൈകിട്ട് നാലുമണിയോടെയാണ് സംഭവം.

ബൈക്കിലെത്തിയ സംഘത്തിൽ നിന്നും ഒരാൾ കടയുടെ അടുത്തേയ്‌ക്ക് എത്തി കമ്പി കൊണ്ട് ആഹാരസാധനങ്ങൾ വച്ച അലമാരി അടിച്ചുതകർക്കുകയായിരുന്നു. ഇതിന് സമീപം ജോലിചെയ്യുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളിയ്‌ക്കാണ് പരിക്കേറ്റത്. ചില്ല് തറച്ചാണ് ഇയാൾക്ക് പരിക്കുപറ്റിയത്.

അക്രമിയെ പിടികൂടാൻ ഉടൻ പിറകെയോടിയെങ്കിലും അടുത്തായി നിർത്തിയിരുന്ന ബൈക്കിൽ കയറി രക്ഷപ്പെട്ടതായി ഉടമ അറിയിച്ചു. കണ്ണൂർ നഗരത്തിന് പുറമേ മട്ടന്നൂരിൽ പാലോട്ട് പള‌ളിയിലും അൽപംമുൻപ് അക്രമമുണ്ടായി. ലോറിയുടെ നേരെ ഹർത്താൽ അനുകൂലികൾ പെട്രോൾ ബോംബ് എറിയുകയായിരുന്നു. ഇരിട്ടിയിൽ നിന്നും തലശേരിയ്‌ക്ക് വരികയായിരുന്ന ലോറിയുടെ ചില്ല് തകർന്നു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.