pic

നോം പെൻ: കംബോഡിയയ്ക്ക് സമീപം കടലിൽ ബോട്ട് മുങ്ങി 23 ചൈനീസ് പൗരന്മാരെ കാണാതായി. വ്യാഴാഴ്ച സിഹാനൂക്‌വില്ലിന് സമീപമായിരുന്നു അപകടം. ബോട്ടിൽ 41 പേരുണ്ടായിരുന്നു. 18 പേരെ രക്ഷിച്ചെന്ന് അധികൃതർ അറിയിച്ചു. ബോട്ടിലുണ്ടായിരുന്നവർ അനധികൃതമായി കംബോഡിയയിലേക്ക് കടക്കാൻ ശ്രമിച്ചതാണോയെന്ന് വ്യക്തമല്ല. ഇവർ സെപ്തംബർ 11ന് ചൈനയിലെ ഗ്വാംഗ്‌ഡോംഗ് പ്രവിശ്യയിൽ നിന്ന് പുറപ്പെട്ടവരാണെന്നാണ് വിവരം.