
ന്യൂഡൽഹി: വിദ്വേഷ ആക്രമണം കൂടുന്നതിനാൽ കാനഡയിലെ ഇന്ത്യക്കാരും അവിടെ പഠിക്കാൻ പോകുന്ന വിദ്യാർത്ഥികളും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കാനഡയിൽ ഇന്ത്യാവിരുദ്ധ പ്രവർത്തനവും വംശീയ ആക്രമണങ്ങളും കൂടിയിട്ടും അക്രമികളെ ഇതുവരെ നിയമത്തിനു മുന്നിൽ എത്തിച്ചിട്ടില്ല. അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കാനഡയുടെ ജനസംഖ്യയിൽ മൂന്നു ശതമാനത്തിലേറെ ഇന്ത്യൻ വംശജരാണ്. പ്രത്യേക സിക്ക് രാജ്യം വേണമെന്നാവശ്യപ്പെട്ട് കാനഡയിൽ ഖലിസ്ഥാൻ അനുകൂലികളുടെ ജനഹിത പരിശോധനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.