തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരെ ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ഒക്‌ടോബർ 26ന് നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ കേരള അഗ്രിക്കൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്)​ 2000 അംഗങ്ങളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ കെ.പി.ഗോപകുമാർ യോഗം ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് എൻ.കെ.സതീഷ് അദ്ധ്യക്ഷത വഹിച്ചു. സതീഷ് കണ്ടല,​ബീന.കെ.ബി, ആർ.സരിത, ഷാജി ജേക്കബ്, എം.കെ.സുരേഷ്, കെ.ബി.അനു, പ്രസാദ് കരുവാളം, സുഭാഷ്.എ.കെ,സായൂജ് കൃഷ്ണ, എന്നിവർ സംസാരിച്ചു.