
ടെഹ്റാൻ: ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് സദാചാര പൊലീസ് അറസ്റ്റ് ചെയ്ത യുവതി കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്ന് ജനകീയ പ്രതിഷേധത്തെ തുടർന്ന് തലസ്ഥാനമായ ടെഹ്‌റാനിലും കുർദ്ദിസ്ഥാൻ പ്രവിശ്യയിലും ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ച് ഇറാൻ. ഇൻസ്റ്റഗ്രാം, വാട്‌സ്‌ആപ്പ് സേവനങ്ങൾക്കും വിലക്കുണ്ട്. ഒരാഴ്ചയായി തുടരുന്ന പ്രതിഷേധങ്ങളിൽ ഇതുവരെ 30ലേറെ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞാഴ്ചയാണ് മഹ്സ അമിനിയെന്ന ( 22 ) യുവതി ടെഹ്റാനിൽ വച്ച് അറസ്റ്റിലായതും പിന്നാലെ അബോധാവസ്ഥയിൽ ചികിത്സയിലിരിക്കെ മരിച്ചതും. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.