
കാലത്തെ അതിജീവിച്ച പാനീയമാണ് ചായ, ലോകം കീഴടക്കിയ പാനീയം. ലോകത്ത് ഏറ്റവും അധികം പേർ കുടിക്കുന്ന പാനീയത്തിന്റെ കാര്യത്തിൽ വെള്ളം കഴിഞ്ഞാൽ രണ്ടാം സ്ഥാനമാണ് ചായയ്‌ക്ക്. ഉണർവും ഉന്മേഷവും നൽകുന്നതിനൊപ്പം ആരോഗ്യദായക ഗുണങ്ങളും ചായയുടെ വമ്പിച്ച ജനപ്രീതിക്ക് കാരണമാണ്. ഇപ്പോൾ ഗ്രീൻ ടീയാണ് ചായയിലെ താരം.
അമിതവണ്ണത്തിനെതിരെ പോരാടാൻ ഗ്രീൻ ടീ സഹായിക്കുമെന്നാണ് പാരമ്പര്യ ചൈനീസ് വൈദ്യചികിത്സകർ പറയുന്നത്. ഗ്രീൻ ടീയിൽ ധാരാളം 'പോളിഫിനോൾ' ആന്റി ഓക്സിഡന്റുകളുണ്ട്. കൂടാതെ കൊളസ്ട്രോളിനെയും നിയന്ത്രിക്കും. രോഗപ്രതിരോധശക്തിയെയും ഗ്രീൻ ടീ ഉപയോഗം കൂട്ടും. പ്രതിരോധം കൂടുമ്പോൾ നമ്മുടെ ശരീരത്തിന് വിവിധ സൂക്ഷ്മാണുക്കളേയും അണുബാധകളെയും രോഗങ്ങളെയും എളുപ്പത്തിൽ ചെറുക്കാൻ കഴിയും. ഗ്രീൻ ടീയിൽ കഫീൻ കുറവായതിനാൽ ആന്റി ഡിപ്രസന്റ് ഗുണങ്ങളുമുണ്ട്.