കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതിയിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസ് കേസെടുത്തു. കൊച്ചി മരട് പൊലീസാണ് യുട്യൂബ് ചാനൽ അവതാരക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തത്. ചട്ടമ്പി എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുാണ് അവതാരക നൽകിയ പരാതി.
ആദ്യം ചോദ്യങ്ങൾക്ക് മറുപടി നൽികിയെങ്കിലും പിന്നീട് യാതൊരു പ്രകോപനവുമില്ലാതെ അവതാരകയോടും കാമറാമാനോടും മോശമായ ഭാഷയിൽ സംസാരിച്ചു. ശ്രീനാഥ് ഭാസി ഭീഷണിപ്പെടുത്തിയെന്നും അസഭ്യവർഷം നടത്തിയെന്നും പരാതിയിൽ പറയുന്നു. വനിതാ കമ്മിഷനിലും അവതാരക പരാതി നൽകിയിട്ടുണ്ട്.