kk

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ നടിയാണ് നിമിഷ സജയൻ. തുടർന്ന് നിമിഷ വേഷമിട്ട ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ,​ നായാട്ട്,​ ചോല,​ മാലിക്ക്,​. ഒരു കുപ്രസിദ്ധ പയ്യൻ,​ ഈട തുടങ്ങിയ ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടി. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ,​ ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും താരം നേടി. ഇതു വരെ സിനിമയിൽ മേക്കപ്പിട്ടിട്ടില്ലെന്നും അതിനോട് താത്പര്യമില്ലെന്നുമുള്ള നിമിഷയുടെ വാക്കുകളും ചർച്ചയായിരുന്നു.

ഇപ്പോൾ നിമിഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് വൈറലായി മാറിയത്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി അതീവ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് നിമിഷ പങ്കുവച്ചിരിക്കുന്നത്. ഇംഗ്ലണ്ടിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണിവ. ഒരു കൈയിൽ ഐസ് നിറച്ച ഡ്രിങ്കുമായി പുഞ്ചിരിയോടെ ഇരിക്കുന്ന നിമിഷയുടെ ചിത്രങ്ങൾ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ഡീപ് വി നെക്കുള്ള ടോപ്പാണ് നിമിഷയുടെ വേഷം. നിമിഷ പുതിയ ചിത്രത്തിലൂടെ ഞെട്ടിച്ചു കളഞ്ഞു എന്നാണ് ആരാധക‌ർ കമന്റ് ചെയ്തിരിക്കുന്നത്.

View this post on Instagram

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan)

ബിജു മേനോൻ നായകനായെത്തിയ ഒരു തെക്കൻ തല്ലുകേസ് ആണ് നിമിഷയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചേരയാണ് നിമിഷയുടെ അടുത്ത പ്രോജക്ട്. റോഷൻ മാത്യുവാണ് ചേരയിൽ നായകനായി എത്തുന്നത്.

View this post on Instagram

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan)