sensex

കൊച്ചി: ആഗോളതലത്തിലെ ഓഹരികളുടെ വീഴ്ച ഇന്ത്യൻ ഓഹരിസൂചികകൾക്കും തിരിച്ചടിയായി. സെൻസെക്‌സ് ഇന്നലെ 1,​020 പോയിന്റിടിഞ്ഞ് 58,​098ലും നിഫ്‌റ്റി 302 പോയിന്റ് തകർന്ന് 17,​327ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

രൂപയുടെ തളർച്ച,​ വിദേശനിക്ഷേപകരുടെ പിന്മാറ്റം,​ ബോണ്ട് യീൽഡ് വർദ്ധന,​ റിസർവ് ബാങ്ക് വീണ്ടും പലിശകൂട്ടുമെന്ന വിലയിരുത്തൽ എന്നിവയാണ് ഇന്ത്യൻ ഓഹരികളെ വലച്ചത്.

₹4.99 ലക്ഷം കോടി

ഇന്നലെ ഒറ്റദിവസം സെൻസെക്‌സിൽ നിന്ന് കൊഴിഞ്ഞത് 4.99 ലക്ഷം കോടി രൂപയാണ്. 281.54 ലക്ഷം കോടി രൂപയിൽ നിന്ന് സെൻസെക്‌സിന്റെ മൂല്യം 276.64 ലക്ഷം കോടി രൂപയായി ഇടിഞ്ഞു.