
തിരുവനന്തപുരം: വട്ടപ്പാറ മരുതൂറിൽ കെ എസ് ആർ ടി സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കോട്ടയത്തേക്ക് പോയ കിളിമാനൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചറും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മറ്റൊരു ഫാസ്റ്റ് പാസഞ്ചറുമാണ് കൂട്ടിയിടിച്ചത്.